ലുലു ഫുഡ് എക്സ്പോ 2022 സമാപിച്ചു ; ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് നടി ഹണി റോസ്

ഇഷ്ടപ്പെട്ട വിഭവം രുചിനോക്കി വാങ്ങാന് അവസരമൊരുക്കിയ ഫുഡ് സാംപ്ളിംഗ് എക്സോപയില് ഏറെ ശ്രദ്ധ നേടി തിരുവനന്തപുരം : ലോകത്തെ രുചിവൈവിധ്യങ്ങളും കേരളത്തിന്റെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളും അണിനിരത്തി തിരുവനന്തപുരം ലുലു മാളില് സംഘടിപ്പിച്ച ലുലു ഫുഡ് എക്സ്പോ 2022 സമാപിച്ചു. മാളിലെ ഗ്രാന്ഡ് എട്രിയത്തില് നടന്ന ചടങ്ങില് നടി ഹണി റോസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സ്പോയുടെ ഭാഗമായി നടന്ന സാന്ഡ് വിച്ച് മേക്കിംഗ്, കേക്ക് ഐസിംഗ്, ഫ്രൂട്ട് ആന്ഡ് വെജിറ്റബിള് കാര്വിംഗ്, സാലഡ് മേക്കിംഗ് …
 

ഇഷ്ടപ്പെട്ട വിഭവം രുചിനോക്കി വാങ്ങാന്‍ അവസരമൊരുക്കിയ ഫുഡ് സാംപ്ളിംഗ് എക്സോപയില്‍ ഏറെ ശ്രദ്ധ നേടി

തിരുവനന്തപുരം : ലോകത്തെ രുചിവൈവിധ്യങ്ങളും കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളും അണിനിരത്തി തിരുവനന്തപുരം ലുലു മാളില്‍ സംഘടിപ്പിച്ച ലുലു ഫുഡ് എക്സ്പോ 2022 സമാപിച്ചു. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ നടി ഹണി റോസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എക്സ്പോയുടെ ഭാഗമായി നടന്ന സാന്‍ഡ് വിച്ച് മേക്കിംഗ്, കേക്ക് ഐസിംഗ്, ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ കാര്‍വിംഗ്, സാലഡ് മേക്കിംഗ് മത്സരങ്ങളിലെ വിജയകള്‍ക്ക് ഹണി റോസ് സമ്മാനങ്ങള്‍ കൈമാറി.

പത്ത് ദിവസം നീണ്ട എക്സ്പോയിലൂടെ തായലന്‍ഡ്, ഇന്‍ഡോനേഷ്യന്‍, ലൈബനീസ്, മെക്സിക്കന്‍, അറബിക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ രുചിക്കൂട്ടുകള്‍ പരിചയപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിച്ചിരുന്നു.

ഇഷ്ടപ്പെട്ട വിഭവം രുചിനോക്കി വാങ്ങാന്‍ അവസരമൊരുക്കിയ ഫുഡ് സാംപ്ളിംഗ് എക്സോപയില്‍ ഏറെ ശ്രദ്ധ നേടി. അന്താരാഷ്ട്ര എഫ്എംസിജി ബ്രാന്‍ഡുകളുടെയടക്കം നാല്പതോളം കൗണ്ടറുകള്‍ ഫുഡ് സാംപ്ളിംഗിന് മാത്രമായി എക്സ്പോയില്‍ തുറന്നിരുന്നു.