പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; മുഖം മൂടി ധാരിയായ പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം

 

കണ്ണൂര്‍: പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാനൂര്‍ കണ്ണച്ചാന് കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ(23)യാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെല്ലാം ഒരു മരണവീട്ടിലേക്ക് പോയസമയത്താണ് കൊലപാതകം നടന്നത്. വീട്ടുകാര്‍ തിരികെയെത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. സമീപത്ത് മുഖം മൂടി ധരിച്ച ആളെ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.

മുഖം മൂടി ധരിച്ച ആളിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. സമീപത്ത് മരണം നടന്ന വീടായതിനാല്‍ സമീപവാസികളെല്ലാം അവിടെയായിരുന്നു. ഈ സമയത്താണ് കൃത്യം ,നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സി.സി ടിവി ദൃശ്യം കേന്ദ്രകീരിച്ചാകും അന്വേഷണം പുരോഗമിക്കുക.