തെരുവുനായ ആക്രമണത്തില്‍ വയോധികനടക്കം നാല് പേര്‍ക്ക് പരിക്ക്

 

പാലക്കാട്: കൊടുവായൂര്‍ കാക്കിയൂരില്‍ തെരുവുനായ ആക്രമണം. വയോധികനെ ഉള്‍പ്പെടെ നാല് പേരെ തെരുവുനായ കടിച്ചു. കാക്കിയൂര്‍ സ്വദേശി വയ്യാപുരിക്ക് തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.നായ മുഖത്തെ മാംസം കടിച്ചുപറിച്ചു. തുന്നലിടാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. വയ്യാപുരി രാവിലെ ചായ കുടിക്കാന്‍പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

വഴിയില്‍ നായയെ കണ്ട വയ്യാപുരി വടിയെടുത്തതോടെ ആക്രമിക്കുകയായിരുന്നു. നായ ചാടി മുഖത്ത് കടിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.