എനിക്ക് കരയോഗം പ്രസിഡന്റിന്റെ പരിഗണനപോലും തന്നില്ല: വെള്ളാപ്പള്ളി

ഇടുക്കി: എക്കാലത്തും കോണ്ഗ്രസ് ഈഴവ വിരുദ്ധരെന്ന് എസ്.എന്.ഡി.പി യൂണിയന് പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്. മുന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞിട്ടാണ്, വര്ഗീയത പ്രചരിപ്പിക്കുന്നു എന്ന പേരില് എസ്.എന്.ഡി.പി യൂണിയന് ജനറല് സെക്രട്ടറിയായ തന്നെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തുറുങ്കില് അടക്കാന് ശ്രമിച്ചത്. നായന്മാരുടെ കരയോഗം പ്രസിഡന്റിന് കൊടുക്കുന്ന പരിഗണനപോലും ചെന്നിത്തല നല്കിയില്ല. ചില പ്രത്യേക വിഭാഗങ്ങള്ക്ക് മാത്രം ആനുകൂല്യം മതിയെന്നുമുള്ള ചിലരുടെ കാഴ്ചപ്പാട് തിരുത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വസമുദായങ്ങള്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിച്ച് നല്കുന്നതില് മുസ്ലീം ലീഗും …
 

ഇടുക്കി: എക്കാലത്തും കോണ്‍ഗ്രസ് ഈഴവ വിരുദ്ധരെന്ന് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞിട്ടാണ്, വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്ന പേരില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ തന്നെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തുറുങ്കില്‍ അടക്കാന്‍ ശ്രമിച്ചത്.

നായന്മാരുടെ കരയോഗം പ്രസിഡന്റിന് കൊടുക്കുന്ന പരിഗണനപോലും ചെന്നിത്തല നല്‍കിയില്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം ആനുകൂല്യം മതിയെന്നുമുള്ള ചിലരുടെ കാഴ്ചപ്പാട് തിരുത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വസമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച് നല്‍കുന്നതില്‍ മുസ്ലീം ലീഗും പി ജെ ജോസഫും വിവേചനം കാട്ടി. അതിനാല്‍ ഇടുക്കിയടക്കം പല ജില്ലകളിലും ഈഴവ സമൂഹം തഴയപ്പെട്ടു. പുതുതായി നിര്‍മിച്ച പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്റെ ആസ്ഥാന സമുചയം ഉദ്ഘാടനംചെയ്ത മന്ത്രി എം എം മണി മികച്ച ആശയങ്ങളും പ്രവര്‍ത്തനങ്ങളും നടത്തി ജനകീയനായെന്നും അദ്ദേഹം പറഞ്ഞു.