കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

 

കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര കണ്ടിയൂരിലാണ് സംഭവം. പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ്(35) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30ന് വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തീപിടിച്ച സമയത്ത് കാര്‍ ലോക്ക് ആവുകയും യുവാവിന് പുറത്തിറങ്ങാന്‍ കഴിയാത്തതുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കാര്‍ എന്തു കൊണ്ടാണ് പൊട്ടിത്തെറിച്ചതെന്നുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് സാങ്കേതിക വിദഗ്ദരെത്തി പരിശോധന നടത്തുകയാണ്.   

കൃഷ്ണ പ്രകാശ് സഹോദരനൊപ്പം കണ്ടിയൂരിലെ വാടക വീട്ടിലാണ് താമസം. ഇരുവരും മാവേലിക്കര ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ്.