തൃശൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ ; കടമായി നൽകുന്ന കഞ്ചാവിന് പണം നൽകാനുള്ളത് 17 മുതൽ 25 വയസ് വരെ പ്രായമുള്ളവർ !
Oct 22, 2022, 11:18 IST
17 മുതൽ 25 വയസ് വരെ പ്രായമുള്ളവരാണ് കഞ്ചാവിന് പണം നൽകാനുള്ളത്. പ്രതികൾ ലഹരിമരുന്ന് നൽകിയിരുന്നത് കടമായെന്നും എക്സൈസ് കണ്ടെത്തി
തൃശൂർ : തൃശൂർ കയ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് കഞ്ചാവിന് പണം നൽകാനുള്ള ആളുകളുടെ വിവരങ്ങൾ എക്സൈസിന് ലഭിച്ചു.
17 മുതൽ 25 വയസ് വരെ പ്രായമുള്ളവരാണ് കഞ്ചാവിന് പണം നൽകാനുള്ളത്. പ്രതികൾ ലഹരിമരുന്ന് നൽകിയിരുന്നത് കടമായെന്നും എക്സൈസ് കണ്ടെത്തി. പെൺകുട്ടികൾ ഉൾപ്പടെ 250 പേർ പട്ടികയിലുണ്ടെന്ന് സ്പെഷ്യൽ സ്ക്വാഡ് സിഐ പറഞ്ഞു. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി സിഐ ജുനൈദ് പറഞ്ഞു.