ഒഡീഷയില്‍ ട്രെയിനുകള്‍ പാളം തെറ്റി; 50ലധികം പേര്‍ മരിച്ചു; മുന്നൂറോളം പേര്‍ക്ക് പരിക്ക്

മൂന്നോളം ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ചരക്ക് ട്രെയിനും കോറമണ്ഡല്‍ എക്‌സ്പ്രസും ആ സമയം വന്ന യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. സമീപകാലത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
 

നാടിനെ നടുക്കിയ കോറമണ്ഡല്‍ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. കോറമണ്ഡല്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിച്ച് അന്‍പതോളം പേര്‍മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. സംഭവത്തില്‍ മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6.55നാണ് സംഭവം. സമീപകാലത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ നാല് മലയാളികളും ഉണ്ട്. നാല് തൃശ്ശൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ട്രെയിനിലെ യാത്രക്കാര്‍ അധികവും തൊഴിലാളികളായിരുന്നു.

മൂന്നോളം ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ചരക്ക് ട്രെയിനും കോറമണ്ഡല്‍ എക്‌സ്പ്രസും ആ സമയം വന്ന യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രിയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും.

അതേസമയം,രക്ഷാപ്രവര്‍ത്തനത്തിനായി ഇടപെട്ട് മമതാ ബാനര്‍ജിയും നവീന്‍ പട്‌നായിക്കും. നാളെ അപകട സ്ഥലത്ത് എത്തുമെന്ന് നവീന്‍ പട്‌നായക് അറിയിച്ചു. ബോഗികളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ റെയില്‍വേ അധികൃതരും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് ശ്രമം തുടരുകയാണ്. പരിക്കേറ്റ ആളുകളെ പുറത്തെടുത്ത ഉടന്‍ തന്നെ ബാലസോറയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.