‘താൻ ആരെയും വിനോദയാത്രക്ക് മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല’ ; സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് തോമസ് ഐസക്

 

ബോധമുള്ള ഏതെങ്കിലും മന്ത്രി അങ്ങനെ ക്ഷണിക്കുമോ?സാമാന്യ യുക്തിക്ക് ചേരാത്ത ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമെന്നും തോമസ് ഐസക് 

തിരുവനന്തപുരം : സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് തോമസ് ഐസക്. താൻ ആരെയും വിനോദയാത്രക്ക് മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി അങ്ങനെ ക്ഷണിക്കുമോ?സാമാന്യ യുക്തിക്ക് ചേരാത്ത ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമെന്നും തോമസ് ഐസക് പറഞ്ഞു.

ആരോപണത്തിൽ തന്റെ പേര് വച്ചത് ബോധപൂർവമാണ്. ആരോപണത്തിനെതിരെ നിയമനടപടി വേണോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിന് പിന്നിൽ ബിജെപിയെന്നും സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.