പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല;  ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 

തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ കേരളം തേടിയിട്ടുണ്ട്. ഇന്ത്യയെന്ന പേര് നിലനിര്‍ത്തി എസ് സി ഇ ആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് സംസ്ഥാനം പരിശോധിക്കുന്നത്. ഇതിനുളള സാധ്യതകള്‍ തേടും. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ കേരളം പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കും എന്നാണ് വിവരം.