താനൂർ കസ്റ്റഡി മരണം ശരീരത്തിൽ 13പാടുകൾ; എട്ടുപൊലീസുകാർക്ക് സസ്‌പെഷൻ, സ്‌റ്റേഷൻ എസ്ഐക്കെതിരെയും നടപടി

രാസലഹരിയുമായി പിടികൂടിയ യുവാവ് ബുധാനാഴ്ച പുലർച്ചെയാണ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചത്
 
മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ 13 മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു

മലപ്പുറം : താനൂർ കസ്റ്റഡി മരണം പൊലീസുകാരുടെ മർദ്ദനത്തെ തുടർന്നാണ് സ്ഥീകരിക്കുന്ന റിലപ്പോർട്ടുകൾ പുറത്തുവരുന്നു. പൊലീസ് സ്റ്റേഷനിൽ മരിച്ച തിരൂരങ്ങാടി മമ്പുറം മുഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30)ക്കാണ്  പൊലീസുകാരുടെ മർദ്ദനത്തിനു ഇരയായതായി സംശയിക്കുന്നത്. രാസലഹരിയുമായി  ചൊവ്വാഴ്ചയാണ് സ്റ്റേഷനിൽ എത്തിച്ചത്. ബുധാനാഴ്ച  പുലർച്ചെയാണ് സ്റ്റേഷനിൽ താമിർ ജിഫ്രി കുഴഞ്ഞുവീണു മരിച്ചത്. സംഭവത്തിൽ ഇയാൾക്കു മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 13പാടുകളുണ്ട്.  സംഭവത്തെ തുടർന്ന് എസ്ഐ ഉൾപ്പെടെ  എട്ടുപൊലീസുകാർക്ക് സസ്‌പെൻഡുചെയ്തു. എസ് ഐ കൃഷ്ണലാൽ , പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ , ജിനേഷ്, അഭിമന്യൂ, വിപിൻ, ആൽബിൻ, അഗസ്റ്റീൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബുവിന്റെനേതൃത്വത്തിലുള്ള സംഘമാണ്  കസ്റ്റഡി മരണം അന്വോഷിക്കുന്നത്.