എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20ന് ഹയര്‍സെക്കന്‍ഡറി ഫലം 25ന്

 

തിരുവന്തപുരം-എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് 20 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 25 നും പ്രഖ്യാപിക്കും. വകുപ്പിന് കീഴിലെ അഴിമതിയും കെടുകാര്യസ്ഥതയും വെച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.
ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശം. മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്ന് വിട്ടു നിന്ന 3208 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി...

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുള്ള അവലോകന യോഗത്തില്‍ 19 പ്രധാന കാര്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ചു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം അതീവ ഗൗരവത്തോടെ കാണണമെന്നും ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഫയലുകള്‍ തടഞ്ഞു വയ്ക്കുന്നതായും തടസ്സങ്ങള്‍ ഉണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി.  

മെയ് 20ന് എസ്എസ്എല്‍സി പരീക്ഷ ഫലവും 25ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷഫലവും പ്രഖ്യാപിക്കും.
അതേസമയം, അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെ മന്ത്രി നിശിതമായി വിമര്‍ശിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഹാജരാക്കാത്ത 3708 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം