ഗവർണർക്ക്
വമ്പൻ തിരിച്ചടി: കേരള സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

 

ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഹൈക്കോടതിയിൽനിന്ന്‌ വീണ്ടും വമ്പൻ തിരിച്ചടി.  കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ നടപടി  ഹൈക്കോടതി റദ്ദാക്കി. നടപടി ചട്ടവിരുദ്ധമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. 

ജസ്‌റ്റിസ്‌ സതീഷ്‌ നൈനാന്റെ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. നേരത്തെ കെടിയു സിൻഡിക്കേറ്റ്‌ തിരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടിയും കോടതി റദ്ദാക്കിയിരുന്നു.
അൽപ്പസമയം മുമ്പാണ് ജസ്റ്റിസ് സതീശ് നയനാന്റെ ബെഞ്ച് കേസിൽ വിധിപ്രസ്താവം നടത്തിയത്.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിക്കൊണ്ട് സെനറ്റ് അംഗങ്ങളുടെ ഹരജി അംഗീകരിക്കുകയാണ് സതീശ് നയനാൻ ചെയ്തിരിക്കുന്നത്. കേസിന്റെ വാദം പൂർത്തിയാക്കിയത് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിലായിരുന്നു.പിന്നീട് ഈ കേസ് ഒരിക്കൽ വിധിപറയാൻ മാറ്റിയെങ്കിലും വീണ്ടും സെനറ്റുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വന്നതിനാൽ ഇതിൽ കൂടുതൽ വാദം കേൾക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയിലെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരികയും ജസ്റ്റിസ് സതീശ് നയനാന്റെ ബെഞ്ചിലേക്ക് പോവുകയും ചെയ്തത്.