രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും; അപ്പീല്‍ തള്ളി ഗുജറാത്ത് ഹൈക്കോടതി
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. വിചാരണക്കോടതിയുടെ വിധി നിലനില്‍ക്കുമെന്നും രാഹുല്‍ അയോഗ്യനായി തുടരുമെന്നും ഗുജറാത്ത് ഹൈക്കോടതി അറിയിച്ചു. രാഹുല്‍ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ലോക്സഭാംഗത്വം തിരിച്ചു കിട്ടാനാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് സ്റ്റേ ചെയ്യണമെന്നും രണ്ട് വര്‍ഷത്തെ തടുവിക്ഷ എടുത്തുകളയണമന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ ഹര്‍ജി സമര്മിപ്പിച്ചത്. എന്നാല്‍ വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടില്ലെന്നും. ശിക്ഷയില്‍ സ്റ്റേ ഇല്ലെന്നും ഹൈക്കോടതി അറിയിച്ചു.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് യോഗത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശമാണ് കേസിലേക്ക് വഴിതെളിച്ചത്.