പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്, രണ്ടാഴ്ചയ്ക്കകം ചുമതലയേല്‍ക്കണം
Jul 4, 2023, 11:13 IST
കണ്ണൂര്‍: ഡോ.പ്രിയാ വര്‍ഗീസിന് നിയമന ഉത്തരവ്. കണ്ണൂര്‍ സര്‍വകലാശാല മലയാളം പഠനവകുപ്പില്‍ അസോഷ്യേറ്റ് പ്രഫസറായാണ് നിയമനം. 15 ദിവസത്തിനകം ചുമതലയേല്‍ക്കണമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തരവു നല്‍കിയത്. 2 ആഴ്ചയ്ക്കകം പ്രിയ ജോലിയില്‍ പ്രവേശിക്കണം.
പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്നു അഡ്വക്കറ്റ് ജനറലും സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സലും നല്കിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണു നിയമന ഉത്തരവു നല്‍കിയത്.