പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ; വിഷ്ണുപ്രിയയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

 

കൊലപാതക സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും പൊലീസിന് ലഭിച്ചു

കണ്ണൂർ : പാനൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. കത്തി, ചുറ്റിക, സ്ക്രൂഡ്രൈവർ എന്നിവ അടങ്ങിയ ബാഗാണ് കണ്ടെത്തിയത്. കൊലപാതക സമയത്ത് പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും പൊലീസിന് ലഭിച്ചു. ബാഗിൽ കയ്യുറ , വെള്ളക്കുപ്പി, സോക്സ് , മുളകുപൊടി , ഇടിക്കട്ട എന്നിവയും ഉണ്ടായിരുന്നു. ഇവ കുളത്തിൽ താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്.

പാനൂര്‍ കണ്ണച്ചൻ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ(23)യാണ് ഇന്നലെ ഉച്ചയോടെ കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെല്ലാം ഒരു മരണവീട്ടിലേക്ക് പോയസമയത്താണ് കൊലപാതകം നടന്നത്. വീട്ടുകാര്‍ തിരികെയെത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.