എല്‍.വി.എം 3 വിജയകരമായി ഭ്രമണപഥത്തില്‍; 16 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയെന്ന് ഐ.എസ്.ആര്‍.ഒ

 

ശ്രീഹരിക്കോട്ട: ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളുമായി വിജയകരമായി ഭ്രമണപഥത്തിലെത്തി എല്‍വിഎം 3. ആദ്യ വാണിജ്യ വിക്ഷേപണത്തില്‍ 16 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
ശ്രീഹരിക്കോട്ടയില്‍ നിന്നും 12.07നാണ് വിക്ഷേപിച്ചത്. രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നത് മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനമാണെന്നും, വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു.

നിലവില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഐസ്ആര്‍ഓയ്ക്കും ലഭ്യമല്ലെന്നും അത് ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കാമെന്നും 16 ഉപഗ്രഹങ്ങളെ പ്രതീക്ഷിച്ചതില്‍ നിന്ന് അണുവിട മാറാതെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.