അരിക്കൊമ്പന് മോചനം

അരിക്കൊമ്പന്‍ ഇപ്പോള്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് ചീഫ്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു
 

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. മുത്തുക്കുളി കാട്ടിലാണ് കൊമ്പനെ തുറന്നു വിട്ടത്. തുറന്നു വിട്ടത് മതിയായ ചികിത്സ നല്‍കിയ ശേഷമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അരിക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു.

അരിക്കൊമ്പന്‍ ഇപ്പോള്‍ ആരോഗ്യവാനെന്ന് തമിഴ്‌നാട് ചീഫ്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.ടെലിമെട്രിക് ഉപകരണം വഴി റേഡിയോ കോളറിലെ സിഗ്നല്‍ ലഭിച്ചു തുടങ്ങിയെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.

ഇന്നലെ പിടികൂടുന്നതിനിടയില്‍ അരിക്കൊമ്പന്റെ തുമ്പികൈയിലും കാലിലും മുറിഞ്ഞിരിന്നു. അതേസമയം, ആനയ്ക്ക് ഇന്നലെ തന്നെ ആന്റിബയോടിക് മരുന്നുകള്‍ നല്‍കിയിരുന്നു. മുറിവ് ഉണങ്ങിയതിന് ശേഷമാണ് കൊമ്പനെ കാട്ടിലേക്ക് വിട്ടത്.