ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദി ആശുപത്രിയില്‍
Jan 14, 2023, 13:03 IST
ന്യൂഡല്‍ഹി: ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദി ആശുപത്രിയില്‍. ന്യുമോണിയയെയും കൊറോണയെയും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടര്‍ന്നു അദ്ദേഹത്തിന് ഓക്സിജന്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ തനിക്ക് കോവിഡ് ബാധിച്ചതായും ന്യൂമോണിയ ഉണ്ടെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ലളിത് മോദി പറഞ്ഞു.