വീണ്ടും തനിച്ചായി ലക്ഷ്മി അമ്മാള്‍;  മരണം വേർപെടുത്തി വൃദ്ധസദനത്തില്‍ വിവാഹിതരായ ദമ്പതികളെ

 

തൃശൂര്‍: ഒടുവിൽ ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി.  2019 ഡിസംബര്‍ 28 ന് തൃശൂരിലെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ  കൊച്ചനിയൻ ലക്ഷ്മി അമ്മാള്‍ വയോധിക ദമ്പതികളില്‍ കൊച്ചനിയന്‍ മരിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കൊച്ചനിയൻ. 

ലക്ഷ്മി അമ്മാളും കൊച്ചനിയൻ മേനോനും 2019 ഡിസംബർ 28 ന് തൃശ്ശൂരിലെ സർക്കാർ വൃദ്ധസദനത്തിൽ വിവാഹിതരായത്. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ജോൺ ഡാനിയേലിന്റെ ഫെയ്‌സ്ബുക്കിൽ 'സേവ് ദ ഡേറ്റ്' എന്ന അതുല്യമായ ഒരു പോസ്റ്റ്  അന്ന് വിരൽ ആയിരുന്നു. 

വരൻ: 67 വയസ്സുള്ള കൊച്ചനിയൻ മേനോൻ. വധു: 66 വയസ്സുള്ള പി.വി.ലക്ഷ്മി അമ്മാൾ. ഇരുവരും രാമവർമപുരത്തുള്ള സർക്കാർ വൃദ്ധസദനത്തിലെ താമസക്കാരാണ്. ഡിസംബർ 28ന് അവർ വിവാഹിതരാകും. എന്നായിരുന്നു ആ പോസ്റ്റ് നിരവധി പേരാണ് അന്ന് ആ ഏറ്റെടുത്തത്

https://twitter.com/ANI/status/1211154503778492416?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1211154503778492416%7Ctwgr%5E35cc7a74003ce4b54f60a4075a69e583db56d88d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news18.com%2Fnews%2Fbuzz%2Fkerala-couple-in-their-60s-got-married-at-the-old-age-home-where-they-met-and-fell-in-love-2440309.html

"ഇനി ഒരു ഫ്ലാഷ് ബാക്ക് നോക്കാം" 

തന്റെ 16ാം  വയസിലാണ് തൃശൂര്‍  പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാള്‍ 48 കാരനായ കൃഷ്ണയ്യര്‍ സ്വാമി എന്നയാളുമായി  വിവാഹിതയാകുന്നത്. തൃശ്ശൂരിലെ ബ്രാഹ്മണ വിഭവങ്ങളിൽ വിദഗ്ദ്ധനായിരുന്നു അദ്ദേഹത്തെ പാചക സ്വാമിയെന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാഗസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയന്‍. ദിവസവും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്വാമിയേയും ലക്ഷ്മിയമ്മാളിനെയും കൊച്ചനിയന്‍ കാണാറുണ്ട്. ഇരിഞ്ഞാലക്കുടക്കാരനായ കൊച്ചനിയൻ മേനോൻ  സൗഹൃദത്തെതുടര്‍ന്ന് പിന്നീട് നാഗസ്വരം വായനനിര്‍ത്തി വർഷങ്ങളോളം അദ്ദേഹത്തിന്റെ പാചക സഹായി നിന്നു. 

20വര്‍ഷംമുമ്പ് കൃഷ്ണസ്വാമി മരിച്ചു. ലക്ഷ്മി അമ്മാളിനെ പരിചരിക്കണമെന്ന് മരണക്കിടക്കയിൽ അയ്യർ കൊച്ചനിയനോട് ആവശ്യപ്പെട്ടിരുന്നു. അയ്യരുടെ മരണശേഷം കൊച്ചനിയൻ വർഷങ്ങളോളം പാചക വിദഗ്ധനായി പ്രവർത്തിച്ചു.  മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സമ്മതിച്ചില്ല. കൊച്ചനിയന്‍ പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ലക്ഷ്മിയമ്മാള്‍ രാമവര്‍മപുരം വൃദ്ധസദനത്തിലെത്തി. 

കൊച്ചനിയന്‍ അമ്മാളെ അവിടെ കാണനെത്താറുണ്ടായിരുന്നു. അതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണ കൊച്ചനിയന് പക്ഷാഘാതം പിടിപെട്ടു. വയനാട്ടിലെ ഒരു എൻജിഒ ഇയാൾക്ക് അഭയം നൽകി. ചികിത്സ കഴിഞ്ഞ് വയനാട്ടിലെ വൃദ്ധസദനത്തിൽ തിരിച്ചെത്തിയ അദ്ദേഹം എൻജിഒ പ്രവർത്തകരോട് ലക്ഷ്മി അമ്മാളിനെക്കുറിച്ച് പറയുകയും അവരെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

പക്ഷാഘാതത്തെ തുടർന്ന് ഒരു കാലും കൈയും തളർന്ന കൊച്ചനിയയനെ ലക്ഷ്മി അമ്മാളാണ് പരിചരിച്ചത്. പരസ്പര പിന്തുണ താമസക്കാരുമായുള്ള ആശയവിനിമയത്തിനിടയിൽ, മേനോനെയും അമ്മാളിനെയും കുറിച്ച്  സൂപ്രണ്ട് അറിയുകയും അവർ ഒരുമിച്ച് ജീവിക്കാനും പരസ്പരം പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്തു.

വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ നിയമപരമായി വിവാഹം കഴിക്കാവുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു ഇരുവരുടേയും വിവാഹം. ഇതുപ്രകാരം കേരളത്തില്‍ നടന്ന ആദ്യവിവാഹമായിരുന്നു രാമവര്‍മപുരം വ്യദ്ധസദനത്തില്‍ നടന്നത്. നിയമപരമായി വിവാഹിതരായ ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ വൃദ്ധസദനങ്ങളിൽ ഏതാനും മുറികൾ ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പ് മാർഗരേഖ പുറത്തിറക്കിയിരുന്നു.