നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

 
എറണാകുളം: കളമശേരി ടിവിഎസ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം. മൂന്ന് പേർക്ക് പറിക്കേറ്റു. കോയമ്പത്തൂർ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽ പെട്ടത്.