'കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട്, ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേത് കള്ളക്കഥ'; കെ സുരേന്ദ്രന്‍

 

തിരുവനന്തപൂരം: ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേത് കള്ളക്കഥയാണെന്നും കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട് മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജിഎസ്ടി കുടിശിക സംബന്ധിച്ച് സര്‍ക്കാരിന്റെ കള്ളക്കഥയ്ക്ക് പ്രതിപക്ഷം കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രം സംസ്ഥാനത്തിന് വിഹിതം നല്‍കുന്നത് കൃത്യമായ മാനദണ്ഡ പ്രകാരമാണ്. അന്‍പതിനായിരം കോടി നല്‍കാനുണ്ടെങ്കില്‍ അതിന് രേഖാമൂലം കത്ത് നല്‍കണം. എന്നാല്‍ എംപിമാര്‍ പോലും അതിന് തയ്യാറാകുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നുവെന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. ഇല്ലാത്ത കാര്യങ്ങളാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.