പുതിയ ഉയരങ്ങള്‍ കീഴടക്കി കെല്‍-ഇഎംഎല്‍; അമേരിക്കയിലേക്കും ഗള്‍ഫ് നാടുകളിലേക്കും ജനറേറ്ററുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ലഭിച്ചത് 1.25 കോടിയുടെ ഓര്‍ഡറുകള്‍

 

കേന്ദസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് ഭെല്‍ പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുന്‍കാലങ്ങളില്‍ കമ്പനി വരുത്തിവെച്ച കോടികളുടെ ബാധ്യതയും എറ്റെടുത്താണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്. ബി.എച്ച്.ഇ.എല്‍ ന് ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍ ലിമിറ്റഡില്‍ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സര്‍ക്കാര്‍ വാങ്ങി. ഏറ്റെടുത്തതിന് ശേഷം കൃത്യമായ ആസൂത്രണത്തോടെ വളരെപ്പെട്ടെന്നുതന്നെ ഫാക്ടറി കെട്ടിടവും യന്ത്രസാമഗ്രികളും അറ്റകുറ്റപടികള്‍ നടത്തി 2022 ഏപ്രില്‍ 1 മുതല്‍ സ്ഥാപനം പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

10 മാസങ്ങള്‍ക്കുള്ളില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുന്ന രീതിയില്‍ 6 125സഢഅ ജനറേറ്ററുകള്‍ നിര്‍മ്മിച്ചുനല്‍കാനുള്ള അന്താരാഷ്ട്ര ഓഡറുകള്‍ നേടിയെടുക്കാനും ഇപ്പോള്‍ നമുക്ക് സാധിച്ചു. തനതായ ഉല്പന്നങ്ങള്‍ക്ക് പുറമേ ട്രാക്ഷന്‍ മോട്ടേഴ്‌സ്, കണ്‍ട്രോളറുകള്‍, ആള്‍ട്ടര്‍നേറ്ററുകള്‍, റെയില്‍വേയ്ക്ക് ആവശ്യമായ ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍ മോട്ടേഴ്‌സ്, ഡിഫന്‍സിന് ആവശ്യമായ സ്‌പെഷ്യല്‍ പര്‍പ്പസ് ആള്‍ട്ടര്‍നേറ്റര്‍, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളര്‍ തുടങ്ങിയവയും ഉത്പാദിപ്പിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് പ്രവര്‍ത്തനലാഭം നേടാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പൊതുമേഖലയെ വിറ്റുതുലക്കുന്നതല്ല ബദലെന്നും പൊതുമേഖലയെ ശക്തിപ്പെടുത്തലാണ് ബദലെന്നും ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കേരളം. കെപിപിഎലിന് പിന്നാലെ കെല്‍-ഇഎംഎലും കേരളത്തിന് അഭിമാനിക്കാനുള്ള കാരണമാകുകയാണ്.