എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ നടപടി പരിഗണനയിലെന്ന് കെ. സുധാകരൻ

 

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ നടപടി പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എംൽഎയുടെ വിശദീകരണം വായിച്ചിട്ടില്ല, കോടതി ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി എടുക്കുക. നേതാക്കളുമായി ചർച്ച ചെയ്ത് ഉചിതമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശം പാലിക്കുമെന്നും കേസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും എൽദോസിന്റെ അഭിഭാഷകൻ പറഞ്ഞു. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.