വിലക്കയറ്റം രൂക്ഷമാകുന്നു; വിലകൂടിയത് ഭക്ഷണ സാധനങ്ങൾക്ക് 

 
ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് മുന്നറിയിപ്പ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയർന്ന നിലയിൽ എത്തി.
 മുട്ട, മാംസം,മത്സ്യം, പാൽ തുടങ്ങിയവയ്ക്ക് അടക്കം വില കുതിച്ചുയരുന്നതായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യക്താമാക്കി. ഡിസംബറിൽ 5.72 ആയിരുന്ന ചില്ലറ വിലക്കയറ്റ നിരക്ക് 6.52 ശതമാനമായി ഫെബ്രുവരിയിൽ കുതിച്ചുയർന്നു.
 ഭക്ഷ്യ ഉത്പ്പന്ന വില ഡിസംബറിലെ 4.2 ൽ നിന്ന് ജനുവരിയിൽ 6 ആയി ഉയർന്നു. നഗരങ്ങളെക്കാൾ വിലക്കയറ്റം രൂക്ഷമാകുന്നത് ഗ്രാമങ്ങളിലാണ്. നഗരങ്ങളിലെ തോത് 6 ശതമാനം ആയപ്പോൾ ഗ്രാമങ്ങളിൽ അത് 6.9 ശതമാനമായി ഉയർന്നു.