വീഴ്ച്ച ഉണ്ടായെങ്കില്‍ അത് തിരുത്തും; എല്‍ദോസ് കുന്നപ്പിളി എംഎല്‍എ

 

 

ന്റെ ഭാഗത്ത്  നിന്ന് വീഴ്ച്ച ഉണ്ടായെങ്കില്‍ തിരുത്തുമെന്നും, പാര്‍ട്ടി തീരുമാനം ശിരസാ വഹിക്കുന്നുമെന്നും എല്‍ദോസ് കുന്നപ്പിളി എംഎല്‍എ. ആരോപണങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍, അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പാര്‍ട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്‌കളങ്കത തെളിയിക്കും. കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടിയെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.

പരാതിക്കാരി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ല. സിപിഐഎം നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് അവരാണ് മറുപടി പറയേണ്ടത്. ഇന്നും മണ്ഡലത്തില്‍ സജീവമാണെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നടപടി അംഗീകരിക്കുന്നെന്നും ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.