'അവന് മരത്തില്‍ കയറാന്‍ അറിയില്ല, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്'; വിശ്വനാഥന്റെ മരണത്തില്‍ റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് കുടുംബം

 

കല്‍പറ്റ: മോഷണം ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആള്‍ക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം. വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദനമേറ്റതാണ്. അവന് മരത്തില്‍ കയറാന്‍ അറിയില്ല തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. കൂടാതെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.