തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; 50 കോടി രൂപ ധനസഹായവുമായി സര്‍ക്കാര്‍
Jan 19, 2023, 15:16 IST
തിരുവനന്തപൂരം: മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍. കാലാവസ്ഥാ വ്യതിയാനം മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്കാന് തീരുമാനിച്ചു. ഒന്നരലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 50 കോടി രൂപ അനുവദിച്ചു.
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴില്‍ ദിനങ്ങള്‍ക്കാണ് ധനസഹായം.