പറവൂരില്‍ ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

കൊച്ചി: പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22 ഉം 21 ഉം വയസുള്ളവരും 11 വയസുള്ള ഒരു കുട്ടിയുമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മൂന്നുപേരും പറവൂര്‍ ടൗണിലെ മജ്ലിസില്‍നിന്ന് കുഴിമന്തി കഴിച്ചത്. പിന്നാലെ ഛര്‍ദ്ദിലുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായതായാണ് വ്യക്തമാകുന്നത്. സംഭവത്തിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടലില്‍ പരിശോധന നടത്തി. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടപ്പിച്ചു.