സിക്കിമില്‍  മിന്നല്‍ പ്രളയം;  23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി

 

സിക്കിമില്‍ ലെനാക് മേഘവിസ്ഫോടനത്തിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ടീസ്ത നദിയുടെ ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടതോടെയാണ് അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നെതന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ടീസ്ത നദിയില്‍ വെള്ളപ്പൊക്ക ഉണ്ടാവുകയായിരുന്നു. മിന്നല്‍ പ്രളയമുണ്ടായ പ്രദേശത്ത് നിര്‍ത്തിയിട്ട സൈനിക വാഹനം കുത്തൊഴുക്കില്‍ ഒലിച്ചു പോയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം.

മിന്നല്‍ പ്രളയം സൈനിക ക്യാമ്പുകളെയും പരിസര പ്രദേശങ്ങളെയും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.