ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Jan 25, 2023, 15:59 IST
തിരുവനന്തപൂരം: ബിബിസി ഡോക്യൂമെന്ററിക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡോക്യൂമെന്ററിക്ക് പിന്നില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്നും എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.