തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത  സഹോദരിമാരെ ക്രൂര ലൈംഗിക പീഡനം അയൽവാസിയായ മുൻ സൈനികൻ അറസ്‌റ്റിൽ

 
കുടുംബത്തിന്റെ ദാരിദ്രം മുതലെടുത്ത് ഇളയ കുട്ടി നേരിട്ടത്ത് ക്രൂരമായ പീഡനമാണ്
തിരുവനന്തപുരം : പൂവാറിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരായ സ്കൂൾ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ മുൻ സൈനികൻ പൂവാർ സ്വദേശിഷാജി (56) പൊലീസ് പിടിയിലായി. കുടുംബത്തിന്റെ ദാരിദ്രം മുതലെടുത്ത് ഇളയ കുട്ടി നേരിട്ടത്ത് ക്രൂരമായ പീഡനമാണ് . കുട്ടികൾ പഠിച്ചിരുന്ന സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ വനിതശുശുവികസന വകുപ്പിലെ അധികൃതരോട് മൂത്ത കൂട്ടിയാണ്വിവരങ്ങൾ പറഞ്ഞത്. ഇളയ കുട്ടിയും വിവരങ്ങൾതുറന്നു പറഞ്ഞതോടെ വകുപ്പ് അധികൃതർ പൊലീസിനെ അറിയിച്ചു. വ്യാഴാഴ്ച രാത്രി തന്നെ ഷാജിയെ അറസ്റ്റു ചെയ്തു. മാതാപിതാക്കൾക്ക് പണം കൊടുത്ത് സഹായിച്ച ശേഷം കുട്ടികളുമായി അടുപ്പത്തിലായി. ഒരു വർഷത്തോളം ഇയാൾ കുട്ടികളെ ഉപദ്രവിച്ചു.  ഇതോടെ കുട്ടികൾ  മാനസികമായി തളർന്നിരുന്നു. അച്ഛനോടും അമ്മയോടും പറയാനുള്ള അവസ്ഥ ഉണ്ടായിരുണില്ലെന്നും കുട്ടികൾ പറഞ്ഞതായി അധികൃതർ അറിയിച്ചു.