മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകളിലേക്ക് സിപിഎം; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സഭയിലേത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകളിലേക്ക് സിപിഎം നേതൃത്വം. കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുമെന്ന് സൂചന. സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഷംസീറിനെ മാറ്റുമെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. പുനഃസംഘടനയുടെ ഭാഗമായി അടുത്തയാഴ്ച്ച നിര്‍ണായക യോഗങ്ങള്‍ നടന്നേക്കും.

രണ്ടാം പിണറായി സര്‍ക്കാര്‍ മുഖം മിനുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടേക്കാം. നിലവില്‍ സ്പീക്കള്‍ സ്ഥാനത്തിരിക്കുന്ന എ എന്‍ ഷംസീറിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മന്ത്രിസഭാ പുനഃസംഘടനയ്‌ക്കൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പകളിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സഭയിലേത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എംഎല്‍എമാരുള്ള പാര്‍ട്ടികല്‍ക്ക് രണ്ടര വര്‍ഷം വാതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്.