തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതായി പരാതി

 

ഗൈനക്കോളജിസ്റ്റിന് 2000 , അനസ്തേഷ്യ ഡോക്ട്ടർക്ക് 3000 രൂപ എന്നിങ്ങനെയാണ് വാങ്ങിയത്

കണ്ണൂർ : തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നതായി പരാതി. പ്രസവത്തിനായി എത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായാണ് പരാതി ഉയർന്നത്. ഗൈനക്കോളജിസ്റ്റിന് 2000 , അനസ്തേഷ്യ ഡോക്ട്ടർക്ക് 3000 രൂപ എന്നിങ്ങനെയാണ് വാങ്ങിയത്.

തലശ്ശേരി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സംഭവം പുറത്തറിഞ്ഞതോടെ ആരോപണമ്മ് നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി.