ലൈം​ഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

 

2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമമുണ്ടായത്‌

കോഴിക്കോട് : പീഡനക്കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലാണ് ജാമ്യം ലഭിച്ച രണ്ടാമത്തെ പീഡനക്കേസിൽ ഹാജരായത്.

2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമമുണ്ടായത്‌. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരം സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തിരുന്നു .