മുഖ്യമന്ത്രിക്ക് യാത്രാനുമതിയില്ല, അബുദാബി നിക്ഷേപ സംഗമത്തിൽ ഉദ്യോഗസ്ഥ സംഘം പങ്കെടുക്കും

 

കേന്ദ്രം അനുമതി നിഷേധിച്ചതോടെ അബുദാബിയിലെ നിക്ഷേപ സംഗമത്തിൽ  ഉദ്യോഗസ്ഥ സംഘത്തെ അയക്കാൻ സർക്കാർ തീരുമാനം.  ചീഫ് സെക്രട്ടറി ടൂറിസം നോർക്ക സെക്രട്ടറിമാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് മന്ത്രിമാർക്കും കേന്ദ്രം യാത്രാനുമതി നൽകാത്ത സാഹചര്യത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും. മൂന്നു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ അയക്കാനാണ് ആലോചന. 

മുഖ്യമന്ത്രിക്ക് മന്ത്രിമാർക്കും കേന്ദ്രം യാത്രാനുമതി നൽകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. 
അനുമതിക്കുള്ള അപേക്ഷ ഒരു മാസത്തോളം പരിഗണനയിൽ വച്ച ശേഷമാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലെന്നും   
ഔദ്യോഗിക സംഘത്തെ അയച്ചാൽ മതിഎന്നും വിദേശകാര്യ മന്ത്രാലയം  സർക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ അയക്കാനുള്ള നീക്കം. 
മെയ് എട്ട് മുതൽ 10 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 

അതേസമയം , കേന്ദ്ര തീരുമാനം തിരിച്ചടിയല്ല എന്ന പ്രതികരണമാണ് സർക്കാർതലത്തിൽ നൽകുന്നത്.ഇതോടെ, 
ജൂൺ മാസത്തിൽ നിശ്ചയിച്ച അമേരിക്കൻ യാത്രയുടെ ഭാവിയും  ആശങ്കയിലാണ്.