മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത്; കരിങ്കൊടി പ്രതിഷേധം നടത്താനൊരുങ്ങി കോണ്‍ഗ്രസ്

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കരിങ്കൊടി പ്രതിഷേധം തുടരുകയാണ് യൂത്ത് കോണ്‍ഗ്രസ്. കോവളത്തും അയ്യന്‍കാളി ഹാളിലും ഇന്ന് മുഖ്യമന്ത്രി പൊതു പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതേതുടര്‍ന്ന് കനത്ത സുരക്ഷ തുടരുമെന്നാണ് അറിയിപ്പ്.

അതേസമയം മുഖ്യമന്ത്രി എത്തുന്ന വേദികളില്‍ കരിങ്കൊടി പ്രതിഷേധം തുടരാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. നികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇതിനിടയില്‍ ഹെലികോപ്ടറിലേക്ക് വരെ മുഖ്യമന്ത്രി യാത്ര മാറ്റിയിരുന്നു.