സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകൾക്കും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും എന്നാണ് റിപ്പോർട്ട്. ഇന്ന് 12 ജില്ലകൾക്ക് മഴമുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു