അഫ്ഗാനില്‍ ആറ് ഐ.എസ് ഭീകരരെ വധിച്ച് താലിബാന്‍; തിരിച്ചടി നിരന്തരം ആക്രമണങ്ങളില്‍ മനം മടുത്ത്

 

കാബൂള്‍: അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്മാറ്റത്തിന് പിന്നാലെ ആറ് ഐ.എസ് ഭീകകരെ വധിച്ച് താലിബാന്‍ സൈന്യം. ഇതാദ്യമായിട്ടാണ് താലിബാന്‍ ഭരണം കയ്യാളിയതിന് ശേഷം മുഖ്യശത്രുവായ താലിബാന് മേലുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്. കാബൂളിലെ ഒളിസങ്കേതത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ മിന്നലാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

സെപ്റ്റംബറില്‍ കാബൂളില്‍ കാജ് പഠനകേന്ദ്രത്തിലും വാസിര്‍ അക്ബര്‍ ഖാന്‍ മോസ്‌കിലും സ്‌ഫോടനം നടത്തി ജനങ്ങളെ കൊലപ്പെടുത്തിയവരെയാണ് വധിച്ചതെന്ന് താലിബാന്‍ അറിയിച്ചു. നീക്കത്തിനിടെ ഒരു താലിബാന്‍ സൈനികന്‍ കൊല്ലപ്പെട്ടതായും ഭരണകൂടം അറിയിച്ചു.

2014 മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാന്‍ പ്രൊവിന്‍സ് എന്ന പേരില്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് താലിബാന്റെ മുഖ്യശത്രുവാണ്. തീവ്രനിലപാടുള്ള രണ്ട് സംഘടനകളും രാജ്യത്ത് നിന്നുള്ള അമേരിക്കന്‍ സേനാ പിന്മാറ്റത്തിന് മുന്പ് പ്രദേശത്തെ ഭരണം കൈവശപ്പെടുത്താന്‍ പരസ്പരം പോരടിച്ചിരുന്നവരാണ്.