ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യതന്നെ ; സ്ഥിരീകരിച്ച് ഫൊറന്‍സിക് സര്‍ജന്‍

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞു.  അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപിക്കാണ് മൊഴി നല്‍കി. ആറ് മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഇത് മരത്തില്‍ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തിന് നിലവില്‍ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.