പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണ മലയാളി തിളക്കം; പത്മ വിഭൂഷണ്‍ ദിലിപ് മഹലനബീസിന്

 

ത്മ പുരസ്‌ക്കാരങ്ങ പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണ തിളങ്ങിയത് മലയാളികള്‍. ഏട്ട് പതിറ്റാണ്ടായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീ മലയാളികള്‍ക്കാണ് പദ്മശ്രീ പുരസ്‌കാരം.

ഔആര്‍എസ്സിന്റെ പിതാവ് എന്ന് അറിയപ്പ്പെടുന്ന ദിലിപ് മഹലനബീസിനാണ് പത്മ വിഭൂഷണ്‍. 25 പത്മ ശ്രീയും ഒരു പത്മ വിഭൂഷണ്‍ പുരസ്‌കാരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഗാ സാമൂഹിക പ്രവര്‍ത്തകനായ രാംകുയിവാങ്ബെ ന്യൂമെക്ക് പത്മശ്രീ ലഭിച്ചു. ഡോ.മുനീശ്വര്‍ ചന്ദര്‍ ദവാറിനും, സിദ്ദി ഗോത്രവര്‍ഗ സാമൂഹിക പ്രവര്‍ത്തകയും നേതാവുമായ ഹീരാബായി ലോബിക്കും ഡോക്ടര്‍ രത്തന്‍ ചന്ദ്രകര്‍ക്കും പത്മശ്രീ ലഭിച്ചു. തെലങ്കാനയില്‍ നിന്നുള്ള 80-കാരനായ രാമകൃഷ്ണ റെഡ്ഡിയാണ് സാഹിത്യരംഗത്ത് പത്മ പുരസ്‌കാരം നേടിയത്.