വയനാട്ടില്‍ കടുവ ആക്രമിച്ച കര്‍ഷകന്‍ മരിച്ചു

 
തോമസിനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണ കാരണം

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം. വെള്ളാരംകുന്ന് സ്വദേശി സാലു(50)ആണ് മരിച്ചത്. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കാലുകള്‍ക്കാണ് മാരകമായി മുറിവേറ്റത്. സാലുവിനെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരണം.

സാലുവിനെ ആക്രമിച്ചതിനു ശേഷം കടുവ തിരികെ കാട്ടിലേക്ക് പോയതെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് വനപാലകര്‍ എത്തി തെരെച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.