കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Updated: Jan 19, 2023, 15:09 IST
കൊച്ചി : കൊച്ചിരാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ 432 ഗ്രാം സ്വര്‍ണം കൊണ്ട് വന്നത്. ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞാണ് സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.