മയോണൈസ് ഉപയോഗിച്ച് ചിക്കന്‍ കഴിച്ചു; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

 

കണ്ണൂര്‍: മയോണൈസ് ഉപയോഗിച്ച് ചിക്കന്‍ കഴിച്ച ഏഴ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ  വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അല്‍പ സമയത്തിനകം വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവരെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍ അറിയിച്ചു.

കൂട്ടത്തിലെ ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് മറ്റ് കുട്ടികളും ചേര്‍ന്ന്  കഴിച്ചത്.ചിക്കന്റെ കൂടെ മയോണൈസും ഉണ്ടായിരുന്നതായി കുട്ടികള്‍ പറയുന്നു. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.