സുനാമി ഇറച്ചി പിടികൂടിയ സംഭവം; കൊച്ചിയിലെ നാല്‍പ്പതിലേറെ കടകളില്‍ അഴുകിയ ഇറച്ചി വില്‍പ്പന നടത്തി

 

കൊച്ചി : 500 കിലോ വരുന്ന സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കളമശ്ശേരിയില്‍ പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡില്‍ കണ്ടെടുത്ത ബില്ലുകളില്‍ നിന്നുംകൊച്ചിയിലെ നാല്‍പ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വില്‍പ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കടകളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതിരുന്ന അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇപ്പോളിതാ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നഗരസഭ.

പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്‌ഐയുടേയുംപ്രതിഷേധത്തിന് പിന്നാലെയാണ് ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ ്ധികൃതര്‍ പുറത്തുവിട്ടത്. 49 ഹോട്ടലുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാല്‍ പട്ടിക അപൂര്‍ണമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ചില ഹോട്ടലുകളെ പട്ടികയില്‍ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം നടത്തിയ പരിശേധനയില്‍ എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകള്‍ക്ക് ഇറച്ചി നല്‍കിയ രസീതുകളാണ് പിടിച്ചെടുത്തത്.