ഉത്പാദനം കുറഞ്ഞു, കുരുമുളകിന് തീവില; നെഞ്ചത്ത് കൈവച്ച് കര്‍ഷകര്‍

 

ഇടുക്കി: കുരുമുളക് വിളവെടുപ്പ് സീസണ്‍ എത്തിയതോടെ കടുത്ത ആശങ്കയിലാണ് കുരുമുളക് കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും മൂലം ഇത്തവണ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിളവ് മൂന്നിലൊന്നായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുപ്പ് നടക്കുക. ഒരു കിലോ ഉണക്ക കുരുമുളകിന് 480 മുതല്‍ 520 രൂപ വരെയാണ് ഇപ്പോഴത്തെ വില. തായ്ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി കുറച്ചതും ആഭ്യന്തര വിപണിയില്‍ ആവശ്യം ഉയര്‍ന്നതുമാണ് നിലവില്‍ വില ഉയരാന്‍ കാരണം.