ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപിച്ചു

 

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപിച്ച് ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. പിഎസ്എല്‍വി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആര്‍ഒ. പിഎസ്എല്‍വി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും. 

ഒരാഴ്ചയ്ക്കിടെയാണ് രണ്ടാമത്തെ ദൗത്യവും വിജയകരകമായത്. പിഎസ്എല്‍വി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യന്‍സാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റില്‍ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സങ്കീര്‍ണമായതും കുടുതര്‍ ദൈര്‍ഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനകരമാണ്.