ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു

 
ആലപ്പുഴ : മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ട കുട്ടികൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. നാല് ദിവസം മുമ്പാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. എന്നാൽ പുറത്തെടുപ്പോൾ കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.