തമിഴ്‌നാട് ഗവര്‍ണര്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി പി രാജീവ്

 
കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ രംഗത്ത് വന്നത്

തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നടക്കുന്നതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് ഒപ്പം വേദി പങ്കിട്ട് നിയമ മന്ത്രി പി.രാജീവ് . വേദി പങ്കിട്ടത് നിയമസഭയില്‍ നടന്ന ലോകായുക്ത ദിനാചരണത്തില്‍. അതേസമയം കേരള ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ പിന്തുണയുമായി ഡിഎംകെ നേതാവ് തിരുച്ചി ശിവ രാജ്യസഭാ എംപി പങ്കെടുത്തിരുന്നു.

ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആര്‍.എന്‍. രവി. എല്ലാ കാര്യങ്ങളും തര്‍ക്കങ്ങളാകുന്ന കാലമാണെന്നും ഗവര്‍ണര്‍ സ്ഥാനത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും തമിഴ് നാട് ഗവര്‍ണര്‍ പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കാന്‍ ഗവര്‍ണര്‍ക്ക് ആകുമെന്നും ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നും ആര്‍.എന്‍. രവി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് ഗവര്‍ണറെ മുഖ്യ അതിഥിയായി ക്ഷണിച്ചതില്‍ ബാഹ്യമായ ഇടപെടലുകള്‍ ഇല്ലെന്ന് ലോകായുക്ത അദ്ധ്യക്ഷന്‍ സിറിയക് ജോണ്‍ , തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി യോഗ്യനാണ് അതിനാലാണ് മുഖ്യ അതിഥിയായി ക്ഷണിച്ചതെന്ന് സിറിയക് ജോണ്‍.

കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ രംഗത്ത് വന്നത്. അതും ലോകായുക്ത ദിനത്തില്‍ നിയമ മന്ത്രി പി രാജീവ് വേദിയിലിരിക്കുമ്പോള്‍ എന്നത് ശ്രദ്ധേയമാണ്.