ഗ്യാസ് സിലിണ്ടര്‍ പൊട്ടി തീഗോളമായി പുറത്തേക്ക് തെറിച്ചു; പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടുത്തം

 

പത്തനംതിട്ട: സെന്‍ട്രല്‍ ജംഗ്ഷനില്‍ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍തീപിടിത്തം. സംഭവത്തില്‍ എട്ടേളം പേര്‍ക്ക് പരിക്കേറ്റു. സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ആണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് പൊട്ടിത്തെറിക്കുകയുണ്ടായ്. ഉഗ്ര ശബ്ദത്തോടെ തീഗോളമായക്കൊണ്ടാണ് സിലിണ്ടര്‍ പുറത്തേക്ക് തെറിച്ചത്. തീ അണയ്ക്കുകയായിരുന്നു ഫയര്‍ഫോള്‌സ് ജീവനക്കാര്‍ കലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പത്തനംതിട്ട നഗരമധ്യത്തിലെ സിവില്‍ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീ പടര്‍ന്നത്. മൂന്ന് ചിപ്സ് കടകളിലും ഒരു ചെരുപ്പ് കടയിലേക്കും ഒരു മൊബൈല്‍ ഫോണ്‍ കടയിലേക്കും ആണ് തീപടര്‍ന്നത്. നമ്പര്‍ വണ്‍ ചിപ്സ് കട എന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത് എന്നാണ് വിവരം.

പിന്നീട് തൊട്ടടുത്തെ എ വണ്‍ ചിപ്സ്, ഹാശിം ചിപ്സ് എന്നീ കടകളിലേക്കും അഞ്ജന ഷൂ മാര്‍ട്ട്, സെല്‍ ടെക് മൊബൈല്‍ ഷോപ്പ് എന്നിവയിലേക്കും തീ പടരുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിനെ കടകളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം.മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ അതിവേഗം തീ പിടിക്കുന്ന കടകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നഗരത്തിലേക്കുള്ള ഗതാഗതം നിലവില്‍ നിയന്ത്രിച്ചിരിക്കുകയാണ്. ചിപ്സ് കടയിലെ എണ്ണയിലേക്ക് പടര്‍ന്ന തീ ആണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. ഉച്ചയ്ക്ക് 1.50 ന് ആയിരുന്നു അപകടം.