ഓണത്തിന് മുന്‍പ് കേരള സര്‍ക്കാരിന്റെ പുതിയ മദ്യം വിപണിയിലെത്തും
Nov 26, 2022, 18:06 IST
2023 ഏപ്രില്‍ അവസാനത്തോടെ മദ്യം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിപണിയിലുള്ള മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍പ്പന
മലയാളികള്‍ക്ക് അടുത്ത വര്‍ഷത്തെ ഓണ സമ്മാനമായി കേരള സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി വിപണിയിലെത്തും. മലബാര്‍ ബ്രാണ്ടി എന്ന പേരിലായിരിക്കും പുതിയ മദ്യം വിപണിയിലെത്തിക്കുകയെന്ന് ബിവറേജസ് കോര്പ്പറേഷന് എം ഡി യോഗേഷ് ഗുപ്ത.
2023 ഏപ്രില്‍ അവസാനത്തോടെ മദ്യം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിപണിയിലുള്ള മറ്റു ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കായിരിക്കും വില്‍പ്പന. ചിറ്റൂരുള്ള മലബാര്‍ ഡിസ്റ്റലറീസിലാണ് പുതിയ മദ്യം ഉത്പാദിപ്പിക്കുക.
അതേസമയം, ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. പുതിയ മദ്യം ഉത്പാദിപ്പിക്കാനുള്ള ബിവറേജസ് ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിയതായും യോഗേഷ് ഗുപ്ത അറിയിച്ചു.